TOP NEWS| നീറ്റ് പ്രവേശന പരീക്ഷ ഇനി മുതൽ മലയാളത്തിലും
ഈ വർഷം മുതൽ നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലും. മലയാളം ഉൾപ്പെടെ രണ്ട് ഭാഷകളാണ് പുതുതായി ചേർത്തത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബാണ് മറ്റൊരു ഭാഷ. കഴിഞ്ഞ വർഷം ഇംഗ്ലീഷും ഹിന്ദിയും കൂടാതെ 9 ഇന്ത്യൻ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തിയിരുന്നു. 2020 ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായാണ് കൂടുതൽ പ്രാദേശിക ഭാഷകളിൽ നീറ്റ് പരീക്ഷ നടത്തുന്നത്.