TOP NEWS| കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് പ്രധാനമന്ത്രിയുടെ ചര്‍ച്ച
കൊവിഡ് വ്യാപനം രൂക്ഷമായ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തും. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ ഉള്ള തീരുമാനം യോഗത്തില്‍ സ്വീകരിക്കും. കേരളം കൂടാതെ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഒഡിഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ യോഗം. ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍ ഉള്ള ജില്ലകള്‍ ജാഗ്രതയിലാണ്. കേസുകള്‍ കൂടുതലുള്ള മേഖലകള്‍ മൈക്രോ കണ്ടെയന്‍മെന്റ് സോണാക്കി മാറ്റിയും പരിശോധനകള്‍ കര്‍ശനമാക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.