യു.പി.എഫ്. യു.എ.ഇ ഒരുക്കുന്ന സംഗീത നിശ ജൂലൈ 17-ന്

0

യു.എ.ഇ–യിലെ പെന്തക്കോസ്തു സഭകളുടെ ഐക്യ വേദിയായ യു.പി.എഫ് സംഘടിപ്പിക്കുന്ന സംഗീത നിശ, ജൂലൈ 17-ന് വൈകുന്നേരം 7.00 മണിക്ക് ആരംഭിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ളഈ സംഗീത സന്ധ്യയ്‌ക്ക്‌ വേദിയാകുന്നത് ഷാർജാ വർഷിപ്പ് സെൻറർ മെയിൻ ഹാളാണ്. പ്രസ്തുത ചടങ്ങിൽയു.പി.എഫ് വോയിസ് എന്ന വാർത്താ പത്രിക ഔദ്യോഗികമായി പ്രകാശിപ്പിക്കും. യു.എ.ഇ–യിലെ ഗായകപ്രതിഭകളെ അണിനിരത്തി ഒരുക്കുന്ന ഈ സംഗീത വിരുന്ന് വളർന്നു വരുന്ന പുതു പ്രതിഭകൾക്ക്‌ ഒരുഉത്തേജനവും അവസരവും ആകും എന്നത്‌ ഒരു നേട്ടമാണ്‌.

You might also like