സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; കടകള്‍ക്ക് എട്ട് മണി വരെ പ്രവര്‍ത്തിക്കാം

0

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 18,19,20 തിയതികളിലാണ് നിയന്ത്രണങ്ങളില്‍ ഇളവ്.

15 ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് (ടി.പി.ആര്‍) കുറവുള്ള എ, ബി, സി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകള്‍ക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്‌ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും.

രാത്രി എട്ട് വരെയായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുമതി. ബക്രീദ് പ്രമാണിച്ച്‌ ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം വിവിധ സംഘടനകള്‍ ഉന്നയിച്ചിരുന്നു. അതേസമയം, 15 ശതമാനത്തിന് മുകളില്‍ രോഗവ്യാപന നിരക്കുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും

You might also like