TOP NEWS| അബൂദബിയിൽ രാത്രി യാത്രാവിലക്ക്; ജൂലൈ 19 മുതല്‍ പുതിയ നിയന്ത്രണങ്ങൾ

0

 

യുഎഇ തലസ്ഥാനമായ അബൂദബിയിൽ കോവിഡ് നിയന്ത്രണം വീണ്ടും കർശനമാക്കുന്നു. ഈമാസം 19 മുതൽ രാത്രികാല യാത്രാവിലക്ക് ഏർപ്പെടുത്തും. രാത്രി 12 മുതൽ പുലർച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം.

യുഎഇയിൽ ബലിപെരുന്നാൾ അവധി ആരംഭിക്കുന്ന അതേ ദിവസമാണ് നിയന്ത്രണവും നിലവിൽ വരുന്നത്. ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങേണ്ടി വരുന്നവരും അബൂദബി പൊലീസിന്റെ adpolice.gov.ae എന്ന വെബ്സൈറ്റ് വഴി അനുമതി തേടിയിരിക്കണം. അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായാണ് സഞ്ചാര നിയന്ത്രണമെന്ന് അബൂദബി ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു.

You might also like