പെരുന്നാള്‍: ആള്‍ക്കൂട്ടം നിയന്ത്രിക്കും, കൊവിഡ് നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടി

0

ബക്രീദിനോടനുബന്ധിച്ച്‌ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് പറഞ്ഞു. തിരക്കിന് സാധ്യതയുളള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

ആളുകള്‍ കൂടി ചേരുന്നത് അനുവദിക്കില്ല.10 വയസ്സിന് താഴെയുള്ള കുട്ടികളുമായി നഗരത്തിലേക്ക് വന്നാല്‍ വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

കടകള്‍ തുറക്കാന്‍ ഇളവ് നല്‍കിയത് കൊണ്ട് ഉത്സവം പോലെ ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

You might also like