TOP NEWS| പാര്‍ലമെന്‍റ് വർഷകാല സമ്മേളനത്തിന് ഇന്നു തുടക്കം; പുതിയ 17 ബില്ലുകള്‍ അവതരിപ്പിച്ചേക്കും

0

 

പാര്‍ലമെന്‍റിന്റെ വർഷകാല സമ്മേളനത്തിന് ഇന്നു തുടക്കമാകും. ഇന്ധന വില വര്‍ധനവും കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും കാര്‍ഷിക നിയമങ്ങളിൽ കർഷകരുടെ പ്രതിഷേധവും സഭയിൽ പ്രതിപക്ഷം ഉന്നയിക്കും.

വൈദ്യുതി ഭേദഗതി ബില്‍, പ്രതിരോധ സര്‍വ്വീസ് ബില്ലടക്കം പുതിയ 17 ബില്ലുകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇതടക്കം നാല്‍പത്തിയേഴ് ബില്ലുകളാകും സഭയിലെത്തുക. സര്‍വ്വ കക്ഷി യോഗത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നു.

You might also like