TOP NEWS| ലോക്ക്ഡൗണ്‍ ഇളവ്; കേരളത്തെ വിമര്‍ശിച്ച് ഐ.എം.എ ദേശീയ കമ്മിറ്റി

0

 

ബലി പെരുന്നാളിനോടനുബന്ധിച്ച് കേരളത്തിൽ നൽകിയ ലോക്ഡൗൺ ഇളവുകളെ വിമർശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇളവുകൾ നൽകിയത് ദൗർഭാഗ്യകരമെന്നാണ് ഐ.എം.എ ദേശീയ കമ്മിറ്റിയുടെ വിമര്‍ശനം. സർക്കാർ തീരുമാനം അനവസരത്തിലുള്ളതെന്നും ഐ.എം.എ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ തീര്‍ഥയാത്രകള്‍ മാറ്റിവെച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇളവുകള്‍ നല്‍കുന്ന നടപടി ശരിയല്ലെന്നാണ്  ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ദേശീയ കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പ് സംബന്ധിച്ച് ഐ.എം.എ സംസ്ഥാന ഘടകത്തിന് അറിവില്ലെന്നാണ് റിപ്പോര്‍ട്ട്.

You might also like