പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് ഓര്‍ത്തഡോക്സ് സമൂഹത്തിന്റെ സ്മരണാഞ്ജലി

0

കുവൈറ്റ് : മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് ഓര്‍ത്തഡോക്സ് സമൂഹം സ്മരണാഞ്ജലി അര്‍പ്പിച്ചു.
ബാവായുടെ ആകസ്മികമായ ദേഹവിയോഗത്തില്‍ അനുശോചിച്ച്‌ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടത്തിയ സമ്മേളനത്തില്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക വികാരിയും അഹമ്മദി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പഴയപള്ളിയുടെ അഡ്മിനിസ്ട്രേറ്റിവ് വികാരിയുമായ ഫാ. ജിജു ജോര്‍ജ്ജ് അദ്ധ്യക്ഷനായി

കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്, വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ച്‌ ബിഷപ്പ് യൂജിന്‍ മാര്‍ട്ടിന്‍ ന്യുജന്റ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത് അനുശോചന സന്ദേശം നല്കി.

You might also like