കോവിഡ്; സൊട്രോവിമാബ് ചികിത്സ ഫലപ്രദമെന്ന് യു.എ.ഇ
യു.എ.ഇയില്‍ സൊട്രോവിമാബ് ചികിത്സ ഫലപ്രദമെന്ന് അധികൃതര്‍ അറിയിച്ചു .97 ശതമാനം പേരിലും രോഗം പൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിഞ്ഞെന്ന് അബുദാബി ആരോഗ്യ വകുപ്പ് അധികൃതര്‍ അവകാശപ്പെട്ടു. ലോകത്താദ്യമായി സൊട്രോവിമാബ് മരുന്നുപയോഗിച്ച് യു.എ.ഇ യില്‍ നടത്തിയ ചികിത്സയുടെ രണ്ടാംഘട്ട ഫലം അധികൃതര്‍ പ്രസിദ്ധീകരിച്ചു.
രണ്ടാഴ്ചക്കുള്ളില്‍ 6175 രോഗികള്‍ക്കാണ് മരുന്ന് നല്‍കിയത്. ഇതില്‍ 52 ശതമാനം പേരും 50 വയസ്സിന് മുകളിലുള്ളവരോ ക്യാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗമുള്ളവരായിരുന്നു. ഇവരില്‍ 97 ശതമാനം പേരും 14 ദിവസത്തിനുള്ളില്‍ രോഗമുക്തി നേടി.