TOP NEWS| കോവിഡ് വാക്‌സിനുകൾ ഹലാൽ; മൃഗോൽപന്നങ്ങൾ അടങ്ങിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

0

 

കോവിഡ് വാക്‌സിനുകൾ ഹലാൽ; മൃഗോൽപന്നങ്ങൾ അടങ്ങിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്‌സിനുകൾ മുസ്‍ലിംകൾക്ക് മതവിധി പ്രകാരം അനുവദനീയം (ഹലാൽ) ആണെന്ന് ലോകാരോഗ്യ സംഘടന. ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലാണ്‌ കോവിഡുമായി ബന്ധപ്പെട്ട പുതിയൊരു വിവരം പങ്കിടുന്നുവെന്നു പറഞ്ഞ് ഡബ്ല്യുഎച്ച്ഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് വാക്‌സിനുകളിൽ പന്നി അടക്കമുള്ള മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയതായുള്ള പ്രചാരണങ്ങള്‍ ഡബ്ല്യുഎച്ച്ഒ തള്ളി. പന്നി, നായ എന്നീ മൃഗങ്ങളുടെ മാംസവും അനുബന്ധ ഉൽപ്പന്നങ്ങളും ഉപയോഗിക്കൽ ഇസ്‍ലാമിക മതവിധി പ്രകാരം നിഷിദ്ധം (ഹറാം) ആണ്. വാക്‌സിനുകളിൽ മൃഗങ്ങളില്‍നിന്നുള്ള ഉൽപന്നങ്ങൾ അടങ്ങിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ലോകമെങ്ങുമുള്ള മുസ്‍ലിംകൾ അനുഷ്ഠിക്കുന്ന ശരീഅത്ത് രീതി പ്രകാരമുള്ള ചർച്ചയിൽ വാക്സിനുകൾ എടുക്കുന്നത് അനുവദനീയമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന കൂട്ടിച്ചേർക്കുന്നു.  എന്നാൽ, കർമശാസ്ത്ര ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കുറിപ്പിൽ പുറത്തുവിട്ടിട്ടില്ല. കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഡബ്ല്യുഎച്ച്ഒ വെബ്സൈറ്റിലും ഫേസ്ബുക്ക് കുറിപ്പിന്‍റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ചേര്‍ത്തിട്ടില്ല.

You might also like