ഭാരതമാതാവിനെ അപമാനിച്ചെന്ന പേരിൽ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍

0

തിരുവനന്തപുരംഭാരതമാതാവിനെ അപമാനിച്ചെന്ന കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശി ഫാദർ ജോര്‍ജ് പൊന്നയ്യയെ മധുരയില്‍ വച്ചാണു പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച കന്യാകുമാരി അരമനയില്‍ നടന്ന യോഗത്തില്‍ ഭാരതമാതാവില്‍ നിന്നു രോഗം പകരാതിരിക്കാനാണു ചെരിപ്പും ഷൂസും ഉപയോഗിക്കുന്നതെന്നായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.

പ്രസംഗത്തിന്റെ എഡിറ്റഡ് ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തി. കന്യാകുമാരിയില്‍ മാത്രം 30ല്‍ അധികം പരാതികളാണു പൊലീസിനു ലഭിച്ചത്. പിന്നാലെയാണു മതസ്പര്‍ധ, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കല്‍, കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്നു യോഗംനടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.

You might also like