TOP NEWS| വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ പുതിയ വായ്പ പദ്ധതിയുമായി കെ.എസ്.എഫ്.ഇ.

0

 

കൊവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസത്തെ സഹായിക്കാൻ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിനായി സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. നേരത്തെ ഡിജിറ്റൽ പഠനസൗകര്യം എല്ലാവർക്കും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വിദ്യ ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. കുടുംബശ്രീയുടെ വിദ്യാശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസം 500 രൂപ തിരിച്ചടവിൽ 15,000 രൂപയുടെ ലാപ്‌ടോപ്പുകൾ അനുവദിക്കുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 30 തവണകൾ ആയിട്ടായിരുന്നു വായ്പ തിരിച്ചടക്കേണ്ടത്. എന്നാൽ ലാപ്ടോപ്പുകൾ വിതരണം ചെയ്യാമെന്നേറ്റ കമ്പനികൾ പിന്നോട്ടുപോയി. ഡിജിറ്റൽ പഠന ഉപകരണങ്ങൾ ഇല്ലാത്തതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

You might also like