TOP NEWS| മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

0

 

മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ജലനിരപ്പ് 136.05 അടിയെത്തിയതോടെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്

മുല്ലപെരിയാർ: മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136.05 അടിയെത്തിയതോടെയാണ് ഡാം അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

136.05 അടിയിലെത്തിയതോടെ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിൽ കൺട്രോൾ റൂം തുറക്കാൻ നിർദേശം നൽകി. 142 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാൽ ഒന്നാമത്തെ ജാഗ്രത നിർദേശം നൽകും.

1867 ഘനയടി വെള്ളം ഇപ്പോൾ ഡാമിൽ നിന്ന് ഒഴുക്കി വിടുന്നുണ്ട്. 3631 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 142 അടിയിൽ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കേണ്ടി വന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.

You might also like