TOP NEWS| ‘രാജ്യത്തെ രക്ഷിക്കുകയാണ് ലക്ഷ്യം’; പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ച വിജയകരമെന്ന് മമത
ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്തു വിലകൊടുത്തും രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമെന്ന് മമത മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതേ ആവശ്യത്തിനായി ഇനിയും ഡൽഹിയിലെത്തുമെന്നും അവർ സൂചിപ്പിച്ചിട്ടുണ്ട്.
ഡൽഹി സന്ദർശനം വിജയകരമായിരുന്നു. രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് നേതാക്കളെ കണ്ടത്. എന്തു വിലകൊടുത്തും രാജ്യത്തെ ജനാധിപത്യം നിലനിൽക്കണം. ‘ജനാധിപത്യം സംരക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്നാണ് നമ്മുടെ മുദ്രാവാക്യം-ഡൽഹി സന്ദർശനം കഴിഞ്ഞു മടങ്ങാനിരിക്കെ മമത മാധ്യമങ്ങളോട് പറഞ്ഞു.