തടവുകാര്‍ക്കുമേല്‍​ ജയില്‍ മതില്‍ തകര്‍ന്നുവീണ്​ 22 പേര്‍ക്ക്​ പരിക്ക്

0

മധ്യപ്രദേശിലെ ഭിണ്ഡില്‍ അകത്തുണ്ടായിരുന്ന തടവുകാര്‍ക്കുമേല്‍​ ജയില്‍ മതില്‍ തകര്‍ന്നുവീണ്​ 22 പേര്‍ക്ക്​ പരിക്കേറ്റു. ആറാം നമ്ബര്‍ ബാരകില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.1നാണ്​ സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ നില അതിഗുരുതരമാണ്​.

255 തടവുകാരാണ്​ ജയിലിലുണ്ടായിരുന്നത്​. വിവരമറിഞ്ഞയുടന്‍ സ്​ഥലത്തെത്തിയ പൊലീസ്​ രക്ഷാദൗത്യത്തിന്​ നേതൃത്വം നല്‍കി. ഏറെ പഴക്കമുള്ള ​ജയില്‍ കെട്ടിടത്തിന്‍റെ മതില്‍ കനത്ത മഴയില്‍ തകരുകയായിരുന്നുവെന്ന്​ പൊലീസ്​ ഓഫീസര്‍ അറിയിച്ചു.

You might also like