മാനസയുടെ കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം, രാഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും

0

കണ്ണൂര്‍: കോതമംഗലത്ത് വെടിയേറ്റ് മരിച്ച മാനസയുടെ കൊലപാതകത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സംഘം. രാഖിലിന് തോക്ക് ലഭിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ സംഘം കണ്ണൂരിലെത്തി. രാഖിലിന്റെ സുഹൃത്തുക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യും. ബാലിസ്റ്റിക് വിദഗ്ധര്‍ വെടിവെപ്പ് നടന്ന സ്ഥലത്ത് എത്തി ഇന്നും പരിശോധന നടത്തും.

അതേസമയം ഗുരുതരമായ കാര്യമാണെന്ന് ബന്ധുക്കളാരും അറിഞ്ഞിരുന്നില്ലെന്ന് മാനസയുടെ പിതാവിന്റെ സഹോദരന്‍ വിജയന്‍ പറഞ്ഞു. മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അപ്പോഴും ഇത്രയും ഗുരുതമായ പ്രശ്‌നമാണെന്ന് കരുതിയില്ല. രാഖിലിനെ കുടുംബക്കാര്‍ക്ക് അറിയില്ലായിരുന്നെന്നും പിതാവിന്റെ സഹോദരന്‍ പറഞ്ഞു. മാനസയുടെയും രാഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടക്കും. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാകും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുക.

You might also like