TOP NEWS| വുഹാനില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു: ഒരു കോടിയിലേറെ പേരെ പരിശോധിക്കും
വുഹാനില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു: ഒരു കോടിയിലേറെ പേരെ പരിശോധിക്കും
വുഹാൻ: ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രദേശത്തെ മുഴുവന്‍ പേരുടെയും കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ പ്രദേശത്തെ ജനസംഖ്യ 1.1 കോടിയാണ്. വുഹാനിലെ ഏഴ് കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്.
വീണ്ടും കോവിഡ് വ്യാപനമുണ്ടായതോടെ ജനങ്ങളോട് വീട്ടിലിരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. പ്രാദേശികമായ ഗതാഗതം നിര്‍ത്തിവെച്ചു. കൂട്ടപ്പരിശോധന നടത്തി രോഗമുള്ളവരെ ക്വാറന്‍റീലാക്കാനാണ് തീരുമാനം. ചൊവ്വാഴ്ച ചൈനയില്‍ 61 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിവേഗം പടരുന്ന ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്. നാന്‍ജിങ് വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികളില്‍ സ്ഥിരീകരിച്ച വൈറസ് ബാധ ക്ലസ്റ്ററായി മാറുകയായിരുന്നു.