TOP NEWS| സംസ്ഥാനത്ത് ഞായറാഴ്ച മാത്രം ലോക്ക്ഡൗൺ; കടകൾ എല്ലാ ദിവസവും തുറക്കും

0

 

സംസ്ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. ഞായറാഴ്ച മാത്രമേ ഇനി മുതൽ ലോക്ക്ഡൗൺ ഉണ്ടാവൂ. ശനിയാഴ്ചത്തെ ലോക്ക്ഡൗൺ ഒഴിവാക്കി. അടുത്ത ആഴ്ച മുതൽ മാനദണ്ഡങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം എല്ലാ ദിവസങ്ങളിലും കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി. കടകളുടെ പ്രവർത്തനസമയം വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. (lockdown guidelines changed kerala)

You might also like