TOP NEWS| മാസ്ക് വെക്കാൻ നിർദേശിച്ചു; തിരുവനന്തപുരത്ത് ആറംഗസംഘം ഡോക്ടറെയും സെക്യൂരിറ്റിയെയും മർദിച്ചു
തിരുവനന്തപുരത്തും ഡോക്ടർക്ക് നേരെ അതിക്രമം. പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും ആറംഗസംഘം മർദിച്ചു. മാസ്ക് വെക്കാൻ നിർദേശിച്ചതിനെ തുടർന്നായിരുന്നു മർദ്ദനം. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കൈയ്ക്ക് മുറിവേറ്റ യുവാവുമായെത്തിയ സംഘമാണ് ഡോക്ടറെയും സെക്യൂരിറ്റിയെയും ആക്രമിച്ചത്. യുവാവിനൊപ്പമുള്ള അഞ്ച് പേരും മാസ്ക് ധരിച്ചിരുന്നില്ല. മാസ്ക് ധരിക്കാൻ നിർദേശിച്ച സെക്യൂരിറ്റി ജീവനക്കാരനെ സംഘം മർദിച്ചു. ബഹളം കേട്ടെത്തിയ ഡോക്ടർ സാജുവിനെയും സംഘം കയ്യേറ്റം ചെയ്തു.