TOP NEWS| ട്രെയിനില്‍ മാസ്‌ക് ധരിച്ചില്ല; പ്രവാസിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്കയച്ചു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കുക എന്നത് എല്ലാ രാജ്യങ്ങളും നിർബന്ധമാക്കിയ കാര്യമാണ്. മിക്ക രാജ്യങ്ങളിലും പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചിച്ചെങ്കിൽ കനത്ത പിഴയുമീടാക്കുന്നുണ്ട്. ഇന്ത്യയിലും അത് തന്നെയാണ് അവസ്ഥ.
കോവിഡ് ഫലപ്രദമായി തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത രാജ്യമാണ് സിംഗപ്പൂർ. സിംഗപ്പൂർ അതിൽ എത്ര കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത് എന്നത് ഇപ്പോൾ സിംഗപ്പൂരില്‍ ബെഞ്ചമിൻ ഗ്ലിൻ എന്ന ബ്രിട്ടീഷ് പൗരനേക്കാളും വ്യക്തമായി മറ്റാർക്കുമറിയാൻ സാധ്യതയില്ല.