TOP NEWS| യുപിയില്‍ 61 കുട്ടികള്‍ ഓക്സിജൻ കിട്ടാതെ മരിച്ചിട്ട് നാലു വർഷം; നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍
ഉത്തർപ്രദേശിലെ ഖോരക്പൂരിൽ 61 കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചിട്ട് നാല് വർഷം പൂർത്തിയായിട്ടും യു.പി സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ല. ബി.ആർ.ഡി ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്. നിരവധി പ്രതിഷേധങ്ങളുണ്ടായിട്ടും നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിൽ യോഗി സർക്കാർ മൗനം തുടരുകയാണ്.