TOP NEWS| കശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് രാഹുൽഗാന്ധി

0

 

ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് രാഹുൽഗാന്ധി. രാഹുലിന്‍റെ രണ്ടു ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലും ജമ്മുവിലെ പാര്‍ട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങിലും രാഹുല്‍ പങ്കെടുക്കും.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുള്ള രാഹുലിന്‍റെ ആദ്യ കശ്മീർ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്. കോണ്‍ഗ്രസിന്‍റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് രാഹുൽ ശ്രീനഗറിലെത്തിയത്. ശ്രീനഗറിലെ കോണ്‍ഗ്രസ് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം കശ്മീരിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനാവശ്യമായ നടപടികളാണ് ചർച്ച ചെയ്യുക. കശ്മീരിലെ പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളും രാഹുൽ സന്ദർശിക്കും. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം രാഹുലും പ്രതിപക്ഷ നേതാക്കളും കശ്മീർ സന്ദർശിക്കാനെത്തിയെങ്കിലും ശ്രീനഗർ വിമാനത്താവളത്തിൽ വെച്ച് സംഘത്തെ തിരിച്ചയച്ചിരുന്നു.

You might also like