TOP NEWS| ട്രെയിന്‍ തട്ടിയ ആള്‍ എന്‍ജിന് മുന്നില്‍ കുടുങ്ങിയത് അറിഞ്ഞില്ല; മൃതദേഹവുമായി ട്രെയിന്‍ ഓടിയത് കിലോമീറ്ററുകള്‍

0

 

ട്രെയിനിടിച്ചയാളുടെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 14 കിലോമീറ്റര്‍. അടച്ചിട്ട ലെവല്‍ ക്രോസിലൂടെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് മഞ്ചേശ്വരം ഹൊസങ്കടി കജയിലെ മൊയ്തീന്‍കുട്ടിയെ തീവണ്ടി തട്ടിയത്. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. മംഗളൂര്‍ കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് വീണ മൊയ്തീന്‍കുട്ടി എന്‍ജിന്‍ മുന്നിലെ കൊളുത്തില്‍ കുടുങ്ങുകയായിരുന്നു.

ഇതറിയാതെ ട്രെയിന്‍ മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ ഹൊസങ്കടിയിലെ ഗേറ്റ്മാന്‍ ഈ കാഴ്ച കണ്ട് തൊട്ടടുത്ത ഉപ്പള ഗേറ്റില്‍ വിവരം അറിയിച്ചു. ഉപ്പള ഗേറ്റിലും തീവണ്ടിയെത്തുമ്പോള്‍ മൊയ്തീന്‍കുട്ടിയുടെ മൃതദേഹം എന്‍ജിന് മുന്നിലുണ്ടായിരുന്നു. ആരെയെങ്കിലും തീവണ്ടി തട്ടിയാല്‍ അടുത്ത സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നാണ് ചട്ടം.

You might also like