വിദേശത്ത്​​​ പോകാന്‍ കോവിഷീല്‍ഡ്​കൂടി ആവശ്യപ്പെടുന്നത്​ ഗൗരവതരം -ഹൈകോടതി

0

കൊ​ച്ചി: കോ​വാ​ക്‌​സി​ന് അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തി​നാ​ല്‍ സൗ​ദി​യി​ലേ​ക്ക്​ പോ​കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ന്നാം ഡോ​സാ​യി കോ​വി​ഷീ​ല്‍​ഡ്​ വാ​ക്​​സി​ന്‍ ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ഗൗ​ര​വ​മു​ള്ള​തെ​ന്ന്​ ഹൈ​കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ വി​ശ​ദീ​ക​ര​ണം ​ന​ല്‍​ക​ണ​മെ​ന്നും സിം​ഗി​ള്‍​ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടു. ഈ ​മാ​സം​ 30ന് ​മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് സൗ​ദി​യി​ല്‍ കോ​വാ​ക്സി​ന് അം​ഗീ​കാ​ര​മി​ല്ലെ​ന്ന്​ അ​റി​ഞ്ഞ​തെ​ന്നും കോ​വി​ഷീ​ല്‍​ഡ് ഒ​രു ഡോ​സ്കൂ​ടി ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ട​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​​ ​പ്ര​വാ​സി ക​ണ്ണൂ​ര്‍ ശ്രീ​ക​ണ്ഠാ​പു​രം സ്വ​ദേ​ശി ഗി​രി​കു​മാ​ര്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ലാ​ണ്​​ ജ​സ്​​റ്റി​സ് പി.​ബി. സു​രേ​ഷ് കു​മാ​റി​െന്‍റ നി​ര്‍​ദേ​ശം.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​െന്‍റ തു​ട​ക്ക​ത്തി​ല്‍ നാ​ട്ടി​ലെ​ത്തി​യ ഹ​ര​ജി​ക്കാ​ര​ന്‍ കോ​വാ​ക്സി​ന്‍ ര​ണ്ട്​ ഡോ​സും എ​ടു​ത്തി​രു​ന്നു. അം​ഗീ​കാ​ര​മി​ല്ലെ​ന്ന് അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ എ​ടു​ക്കു​മാ​യി​രു​ന്നി​ല്ലെ​ന്നും ഇ​പ്പോ​ള്‍ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ കോ​വി​ഷീ​ല്‍​ഡ് എ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും ഹ​ര​ജി​ക്കാ​ര​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

You might also like