കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അനുമതി: മസ്ജിദുല്‍ ഹറാം സജീവമായി
ജിദ്ദ: പ്രതിദിന ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചതോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ പേര് ഉംറക്കായി മസ്ജിദുല്‍ ഹറാമിലെത്തി. മുഹര്‍റം ഒന്ന് മുതലാണ് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 60,000 ആയി ഹജ്ജ് ഉംറ മന്ത്രാലയം ഉയര്‍ത്തിയത്. നേരത്തെ 40,000 പേര്‍ക്കായിരുന്നു അനുമതി. എട്ട് സമയങ്ങളിലായി ആരോഗ്യ മുന്‍കരുതല്‍ പാലിച്ചാണ് 60,000 തീര്‍ഥാടകര്‍ക്ക് ഹറമിലേക്ക് പ്രവേശനം നല്‍കുന്നത്.
വാക്സിനെടുത്ത 12 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്ക് കൂടി ഉംറക്കും മദീന സന്ദര്‍ശനത്തിനും അനുമതി നല്‍കിയിട്ടുണ്ട്. പുതിയ ഉംറ സീസണില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണം കൂടിയതോടെ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഇരുഹറം കാര്യാലയം വേണ്ട ഒരുക്കങ്ങള്‍ ഹറമില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.