TOP NEWS| മഹാരാഷ്ട്രയിൽ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് 3 മരണം; രാജ്യത്ത് 86 കേസുകൾ
മുംബൈ • കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മഹാരാഷ്ട്രയിൽ മൂന്നു മരണം സ്ഥിരീകരിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകാൻ സംസ്ഥാനം ശ്രമിക്കുന്നതിനിടെയാണിത്. മുംബൈയിൽ ജൂലൈ 27ന് മരിച്ച 63 വയസ്സുകാരിയുടെയും റായ്ഗഡ് സ്വദേശിയായ 69 വയസ്സുകാരന്റെയും കഴിഞ്ഞ മാസം മരിച്ച രത്‌നഗിരി സ്വദേശിയായ 80 വയസ്സുകാരിയുടെയും മരണമാണ് ഡെൽറ്റ പ്ലസ് വകഭേദം മൂലമാണെന്നു സ്ഥിരീകരിച്ചത്.