TOP NEWS| രാജ്യത്ത് വാക്സിനെടുത്തവരില്‍ കൊവിഡ് ബാധയേറ്റവരുടെ എണ്ണം 0.05 ശതമാനത്തിനും താഴെ
ദില്ലി: രാജ്യത്ത് കൊവിഡിനെതിരായ വാക്സിനേഷന്‍ പുരോഗമിക്കവേ, ഇതുവരെ വാക്സിനെടുത്തവരില്‍ കൊവിഡ് ബാധയേറ്റവരുടെ എണ്ണം 0.048 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 53.14 കോടിപ്പേര്‍ക്കാണ് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കിയത്. വാക്സിന്‍ നല്‍കിയ ശേഷം കൊവിഡ് വന്നവരുടെ എണ്ണം ഇതില്‍ 2.6 ലക്ഷമാണ്. ഇതില്‍ തന്നെ 1.72 ലക്ഷം പേര്‍ ഒറ്റഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്. 87,049 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്.