TOP NEWS| ചൈനയിൽ വീണ്ടും പ്രളയം; ഇത്തവണ കോവിഡിന്റെ ഉറവിടമായ വുഹാനിൽ, 21 മരണം

0

 

ശക്തമായ മഴ പെയ്തതോടെ ചൈനയിൽ വീണ്ടും അതിരൂക്ഷമായ പ്രളയം ഉടലെടുത്തു. 21 പേർ മരിച്ചു. ഹുബെ പ്രവിശ്യയിലാണ് ഇത്തവണ പ്രളയം രൂക്ഷമായത്. 400 സെന്റിമീറ്ററോളം പെയ്ത മഴയിൽ 11.5 അടി ഉയരത്തിൽ വെള്ളം പൊങ്ങി. ഇതോടെ ജൂലൈ–ഓഗസ്റ്റ് കാലയളവിൽ പ്രളയം മൂലം രാജ്യത്തു മരിച്ചവരുടെ എണ്ണം 313 ആയി. കഴിഞ്ഞ മാസം 292 മേർ മറ്റൊരു ചൈനീസ് പ്രവിശ്യയായ ഹെനാനിൽ മരിച്ചിരുന്നു. എന്നാൽ ഹെനാനിൽ സംഭവിച്ച തോതു വച്ചു നോക്കുമ്പോൾ, ഹുബെയിലെ പ്രളയം ദുർബലമാണെന്നാണു ചൈനീസ് അധികൃതർ അറിയിക്കുന്നത്. 8000 പേർ മാത്രമാണ് ഇപ്പോൾ ബാധിക്കപ്പെട്ടിരിക്കുന്നത്.

You might also like