TOP NEWS| ‘താലിബാനുമായി സൗഹൃദത്തിന് താല്‍പര്യം’; നിലപാട് വ്യക്തമാക്കി ചൈന

0

 

അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി സൗഹൃദബന്ധത്തിന് താല്‍പര്യമെന്ന് ചൈന. ലോകമെങ്ങും താലിബാനെതിരെ രോഷമുയരുന്നതിനിടെയാണ് ചൈനയുടെ നിലപാട്. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്. കാബൂള്‍ വിമാനത്താവളത്തില്‍ സംഘര്‍‌ഷം. വെടിവെപ്പുണ്ടായെന്നും ഒട്ടേറെപ്പേര്‍ക്ക് പരക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതിനിടെ മുന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി അമേരിക്കയിലേക്ക് പോകാനിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

You might also like