അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം; ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം: ( 16.08.2021) അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുളള തര്‍ക്കം ഗൗരവമായി തന്നെ സര്‍കാര്‍ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്.
എല്ലാവര്‍ക്കും തൊഴിലെടുക്കാന്‍ അവകാശമുണ്ട്. ഇതേ സംബന്ധിച്ച് പഠിച്ച കമീഷന്‍ റിപോര്‍ട് സര്‍കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതിയിലുണ്ടായത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് സര്‍കാര്‍ നിലപാടെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.