കൊവിഡ് കാലത്ത് ദുരിതം അനുഭവിച്ചവര്‍ക്ക് കരുണയുടെ കരങ്ങളുമായി രവിപിള്ള (ആര്‍പി) ഫൗണ്ടേഷന്‍.

0

കൊല്ലം: കൊവിഡ് കാലത്ത് ദുരിതം അനുഭവിച്ചവര്‍ക്ക് കരുണയുടെ കരങ്ങളുമായി രവിപിള്ള (ആര്‍പി) ഫൗണ്ടേഷന്‍. 17 കോടി രൂപയുടെ സഹായപദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. ആദ്യം 15 കോടി രൂപയാണ് പ്രഖ്യാപിച്ചത്, എന്നാല്‍ അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ രണ്ടു കോടി രൂപ കൂടി അധികമായി നല്‍കാന്‍ തീരുമാനിച്ചതായി ആര്‍ പി ഗ്രൂപ്പ് ഓഫ് കമ്ബനീസ് ചെയര്‍മാന്‍ ഡോ. ബി. രവിപിള്ള  പറഞ്ഞു.

17 കോടിയില്‍ അഞ്ചു കോടിരൂപ പ്രവാസികള്‍ക്കു വേണ്ടിയുള്ളതാണ്. നോര്‍ക്ക റൂട്ട്‌സ് വഴിയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. പ്രവാസികളുടെ മക്കളുടെ കല്യാണത്തിനാണ് ഇതു കൂടുതലും ചെലവാക്കുക. ബാക്കി 12 കോടി, എംഎല്‍എമാരുടെയും എംപിമാരുടെയും ശുപാര്‍ശയോടെ വന്ന അപേക്ഷകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫൗണ്ടേഷന്‍ നേരിട്ട് നല്‍കും-രവിപിള്ള പറഞ്ഞു. രണ്ടര ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 40000 പേര്‍ക്ക് ഇപ്പോള്‍ സഹായം നല്‍കും. 15000 പേര്‍ക്ക് ആഗസ്റ്റു മാസവും സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളോടെ ബാക്കിയുള്ളവര്‍ക്കും സഹായം എത്തിക്കും.

ഉദ്ഘാടന ചടങ്ങില്‍ നോര്‍ക്ക വഴിയുള്ള രണ്ടുപേര്‍ക്കും ആര്‍പി ഫൗണ്ടേഷന്‍ വഴിയുള്ള മൂന്നുപേര്‍ക്കും സഹായം വിതരണം ചെയ്യും. 200 പേരടങ്ങുന്ന സംഘം അപേക്ഷകള്‍ പരിശോധിച്ചാണ് അര്‍ഹരെ കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാരണം സാമ്ബത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കുള്ള സഹായം, രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സഹായം, പെണ്‍കുട്ടികളുടെ വിവാഹം, ചികിത്സാ ആവശ്യങ്ങള്‍, സാമ്ബത്തിക പരാധീനതയുള്ള വിധവകകള്‍ക്കുള്ള സഹായവുമാണ് ആര്‍പി ഗ്രൂപ്പ് നല്‍കുന്നത്.

You might also like