ഇനി മുതല്‍ ഇസ്ലാമിക് എമിരേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍‍; പ്രഖ്യാപനവുമായി താലീബാന്‍; സ്ത്രീകള്‍ക്ക്‌ ബുര്‍ഖ നിര്‍ബന്ധം, വിദ്യാഭ്യാസം വിലക്കും

0

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം കൈയ്യടക്കിയതോടെ രാജ്യത്തിന്റെ പേര്മാറ്റി താലീബാന്‍. ഇസ്ലാമിക് എമിരേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് പുനര്‍നാമകരണം ചെയ്തതായി താലീബാന്‍ വക്താവ് അറിയിച്ചു. കൈയ്യടക്കി കൊടിനാട്ടിയ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ചായിരുന്നു പ്രഖ്യാപനം.

20 വര്‍ഷം മുമ്ബ് ഉണ്ടായിരുന്ന താലീബാന്‍ ഭരണ രീതിയിലേയ്ക്ക് തിരികെ മടങ്ങാന്‍ താലീബാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇസ്ലാമിക മതനിയമം ശരിയത്ത് പ്രകാരമായിരിക്കും ഇനി ഭരണം നടത്തുക. സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് വിലക്കും. നിലവില്‍ 20 ലക്ഷത്തിലധികം പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കിയതായി അഫ്ഗാന്‍ ചലച്ചിത്ര നിര്‍മ്മാതാവ് സഹ്‌റാ കരിമി വെളിപ്പെടുത്തിയിരുന്നു.

You might also like