ആരാധനക്രമം ഏകീകരിക്കൽ; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ സീറോ മലബാർ സഭ വർഷകാല സിനഡ് ഇന്ന് ആരംഭിക്കും

0

തിരുവനന്തപുരം: ആരാധനക്രമം ഏകീകരണത്തിലുൾപ്പെടെ സുപ്രധാന തീരുമാനങ്ങൾക്കായി സീറോ മലബാർസഭ വർഷകാല സിനഡ് ഇന്ന് ആരംഭിക്കും. കുർബാന രീതി ഏകീകരിക്കുന്നതിൽ എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി എതിർപ്പുയർത്തിയിരുന്നു. ഭൂമി ഇടപാടിൽ കർദ്ദിനാളിനെതിരായ കോടതി വിധിയും സിനഡ് പരിഗണിച്ചേക്കും. എന്നാൽ ഈ വിഷയം അജണ്ടയിലില്ല. ഇന്ന് വൈകീട്ട് മുതൽ ഓൺലൈനായാണ് സിനഡ്.

ഈമാസം 27 വരെ ഓൺലൈൻ ആയാണ് സിനഡ് സമ്മേളനം. കുർബാനയുടെ ആദ്യ ഭാഗം ജനങ്ങൾക്ക് അഭിമുഖമായും പ്രധാന ഭാഗം അൾത്താരയ്‌ക്ക് അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം.

You might also like