TOP NEWS| രാജ്യം വിടാൻ വിമാനത്തിന്റെ ടയറില്‍ തൂങ്ങി, താഴേക്ക് പതിച്ചു; കാബൂളിലെ കാഴ്ചകൾ ദാരുണം

0

 

കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം പൂർണമായും താലിബൻ പിടിച്ചെടുത്തതോടെ മറ്റു രാജ്യങ്ങളിലേക്കുള്ള അഫ്ഗാൻ ജനതയുടെ കൂട്ടപലായനം തുടരുകയാണ്. സുരക്ഷിത ഇടങ്ങൾ തേടിയുള്ള ജനങ്ങളുടെ പരക്കംപാച്ചിലിനിടെ ഞെട്ടിക്കുന്ന കാഴ്ചകളാണ് അഫ്ഗാനിൽ നിന്ന് പുറത്തുവരുന്നത്. കാബൂൾ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ നിന്ന് ചിലർ താഴേക്ക് പതിക്കുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നു. വിമാനത്തിന്റെ ടയറിന്റെ ഇടയിൽ തൂങ്ങി യാത്ര ചെയ്തവരാണ് താഴേക്ക് പതിച്ചതെന്ന് ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

You might also like