കേരള സ്റ്റേറ്റ് പി വൈ പി എ പാർപ്പിട പദ്ധതി, സ്നേഹക്കൂട് ശിലാസ്ഥാപന ശുശ്രൂഷയോടെ ആരംഭിച്ചു

0

വടക്കഞ്ചേരി: കേരള സ്റ്റേറ്റ് പി വൈ പി എയുടെ ആഭിമുഖ്യത്തിൽ സ്നേഹക്കൂട് ഭവനങ്ങളുടെ നിർമാണത്തിന് തറക്കല്ലിട്ടു.

ഐപിസി പാമ്പാടി സെന്റർ ശ്രുശ്രുഷകനും 16 സെന്റ് വസ്തു സംസ്ഥാന പി വൈ പി എയുടെ സ്വപ്നപദ്ധതിക്ക് ദാനമായി നൽകിയ കർത്തൃദാസൻ പാസ്റ്റർ സാം ദാനിയേൽ അധ്യക്ഷത വഹിച്ചു.

ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് മുഖ്യസന്ദേശം അറിയിക്കുകയും ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു.

ബഹു. ആലത്തൂർ എം.പി ശ്രീമതി. രമ്യ ഹരിദാസ് പൊതുയോഗം ഉത്ഘാടനം ചെയ്തു. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും പി വൈ സി പ്രസിഡന്റുമായ ബ്രദർ അജി കല്ലുങ്കൽ മുഖ്യഅതിഥി ആയിരുന്നു. ആലത്തൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ ടി.പി പൗലോസ് അനുഗ്രഹ പ്രാർത്ഥന നടത്തി.

നാല് ദൈവദാസന്മാർക്ക് വടക്കഞ്ചേരിയിൽ ഭവനം ഉയരുന്നതോടൊപ്പം, പത്തനംതിട്ട മല്ലശേരിയിൽ പാസ്റ്റർ എബ്രഹാം ജോർജ്ജ് (ആലപ്പുഴ വെസ്റ്റ് സെന്റർ മിനിസ്റ്റർ) 5 സെന്റ് വസ്തുവും സംസ്ഥാന പി വൈ പി എയ്ക്ക് ദാനം നൽകിയിട്ടുണ്ട്.

കർത്താവിന്റെ വേലയെ സ്നേഹിക്കുന്ന വിദേശത്തും സ്വദേശത്തുമുള്ള ദൈവദാസന്മാരുടെയും സഹോദരങ്ങളുടെയും സഭകളുടെയും സഹകരണത്തോടെയാണ് ഭവന നിർമാണം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്നത്.

ശിലാസ്ഥാപന ശുശ്രൂഷയിൽ ഐപിസി സംസ്ഥാന പ്രെസ്ബിറ്ററി അംഗമായ പാസ്റ്റർ ചാക്കോ ദേവസ്യ, കൗൺസിൽ അംഗം ബ്രദർ പി.വി മാത്യു, മീനാക്ഷിപുരം സെന്റർ ശ്രുശ്രുഷകൻ പാസ്റ്റർ ഫിജി ഫിലിപ്പ്, നിർമാണ പദ്ധതിയിലെ കൗൺസിൽ അംഗം ബ്രദർ ബെനിസൻ ജോൺസൻ തിരുവനന്തപുരം, പാസ്റ്റർ മനോജ്‌ കുഴിക്കാല, പാലക്കാട്‌ മേഖലാ ജോയിന്റ് സെക്രട്ടറി ബ്രദർ ഫിന്നി അട്ടപ്പാടി, സ്റ്റേറ്റ് കൗൺസിൽ അംഗം റോഷൻ ഷാജി എന്നിവർ ആശംസകൾ അറിയിച്ചു.

പാലക്കാട്‌ മേഖല പി വൈ പി പ്രസിഡന്റും ഐപിസി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി & കൗൺസിൽ അംഗവുമായ പാസ്റ്റർ ജെയിംസ് വർഗീസ് ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മുൻ പാലക്കാട്‌ മേഖല പി വൈ പി എക്സിക്യൂട്ടീവ്സും, നിപവിലെ മേഖല പി വൈ പി നേതൃത്വവും  പ്രവർത്തനങ്ങൾക്കൊപ്പമുണ്ട്.

സംസ്ഥാന പി വൈ പി എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രസിഡന്റ് സുവി. അജു അലക്സ്‌, സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവൽ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന എന്നിവർ പ്രസ്തുത സമ്മേളനത്തിന് നേതൃത്വം നൽകി.

You might also like