TOP NEWS| 400 പേരെ ഉടൻ നാട്ടിലെക്കാൻ ഇന്ത്യ; വ്യാപാരബന്ധം റദ്ദാക്കി താലിബാന്‍
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമം തുടര്‍ന്ന് ഇന്ത്യ. 400 ഇന്ത്യക്കാരെ അടിയന്തരമായി രാജ്യത്തെത്തിക്കാന്‍ അമേരിക്കയുടെ സഹായം തേടി. ഇതിനിടെ താലിബാന്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം റദ്ദാക്കി. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 300 മലയാളികള്‍ അടക്കം 1650ല്‍ അധികം പേരാണ് ഇന്ത്യയിലേക്ക് വരാനായി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചത്. 400 പേരെ അടിയന്തരമായി നാട്ടിലെത്തക്കാന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ഷ്രിന്‍ഗ്ല,യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെന്‍ഡി ഷെര്‍മാനുമായുള്ള ചര്‍ച്ചയില്‍ സഹായം തേടി. യുഎസ് സേന നിയന്ത്രണത്തിലുള്ള കാബൂള്‍ വിമാനത്താവളത്തില്‍ വ്യോമസേന വിമാനം സര്‍വീസ് അനുമതിക്കായി കാത്തിരിക്കുകയാണ്.