കൊവിഡ് നിയന്ത്രണങ്ങൾ ലങ്കിച്ച സഭക്കും വിശ്വാസികൾക്കും 35,000 ഡോളർ പിഴ
സിഡ്നി: കൊവിഡ് നിയന്ത്രണങ്ങളെ മറികടന്ന് സിഡ്‌നിയുടെ പടിഞ്ഞാറൻ ഭാഗത്ത് ഞായറാഴ്ച രാത്രി നടന്ന സഭാ ആരാധനയിൽ പങ്കെടുത്തതിന് മുപ്പത്പേർക്ക് പിഴ ചുമത്തി, നഗരത്തിലെ 12 ഹോട്ട്‌സ്‌പോട്ട് തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കർഫ്യൂവിന് കീഴിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് സംഭവം.
ബ്ലാക്ക് ടൗണിലെ നാലാം അവന്യൂവിലുള്ള ക്രൈസ്റ്റ് എംബസി സിഡ്നി പള്ളിയിൽ വൈകുന്നേരം 7.30 ന് “ആരാധയിൽ പങ്കെടുക്കുന്ന” കുട്ടികൾ ഉൾപ്പെടെ ഏകദേശം 60 പേരെ കണ്ടെത്തിയതായി NSW പോലീസ് അറിയിച്ചു.
ഒത്തുചേരലിനെക്കുറിച്ച് പോലീസിനെ ആരോ അറിയിച്ചതിൽ ലഭിച്ച സൂചനയെ തുടർന്ന് ക്രൈം സ്റ്റോപ്പേഴ്സ് സ്ഥലം സന്തർശ്ശിക്കുകയായിരുന്നു. കോവിഡ് -19 നിർദ്ദേശങ്ങൾ പാലിക്കാത്തതിന് മുപ്പത് മുതിർന്നവർക്ക് 1000 ഡോളർ വീതവും സംഘടനയ്ക്ക് 5000 ഡോളർ പിഴയുമാണ് ചുമത്തിയത്. വിശ്വാസികൾ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ വിശദാംശങ്ങളും പോലീസ് എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിൽ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ ക്യുആർ കോഡ് ഇല്ലെന്നും ഹാജരായവർ കാന്റർബറി–ബാങ്ക്സ്റ്റൗൺ, ഫെയർഫീൽഡ്, ലിവർപൂൾ എന്നിവയുൾപ്പെടെ ഉള്ളവരാണെന്നും പോലീസ് വെളിപ്പെടുത്തി.
ഞായറാഴ്ച രാവിലെ പള്ളിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു സ്ട്രീമിൽ, പാസ്റ്റർ മാർവിൻ ഒസാഗെ NSW സർക്കാരിനായി പ്രാർത്ഥിക്കുമ്പോൾ ഹാളിലും വീട്ടിലുമുള്ള ആളുകളോട് എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടു. “ആളുകൾക്ക് അവരുടെ ജോലികളിൽ, അവരുടെ ബിസിനസ്സുകളിൽ സമാധാനമുണ്ടാകാൻ, ബിസിനസുകൾ സാധാരണ നിലയിലേക്ക് വരുവാൻ, തെരുവുകൾ എല്ലാം തിരിച്ച് സാധാരണ രീതിയിലേക്ക് വരുവാൻ അദ്ദേഹം പ്രാർത്ഥിച്ചു.
ലോക്ക്ഡൗൺ നിയമങ്ങൾ അനുസരിച്ച്, ആരാധനാലയം പൊതുജനങ്ങൾക്കായി തുറക്കാൻ പാടില്ല, എന്നാൽ മീറ്റിഗുകൾ തത്സമയം സംപ്രേഷണം ചെയ്യാം. “തത്സമയം സംപ്രേഷണം ചെയ്യാനോ ഇവന്റിനുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനോ മാത്രമേ ഒരാൾക്ക് ആരാധനാലയത്തിൽ വരാൻ അനുവാദമുള്ളൂ” ഇങ്ങനെ തുടരുന്നു NSW നിയമങ്ങൾ.
നിയമവിരുദ്ധമായ ഒത്തു ചേരലിനെക്കുറിച്ച് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. “ആരധനാലയങ്ങൾക്ക് അവരുടെ സേവനങ്ങൾ ഓൺലൈനിൽ സ്ട്രീം ചെയ്യാൻ സാഹചര്യം ഉണ്ടായിട്ടും, ബ്ലാക്ക് ടൗണിലെ സബർബൻ പള്ളികൾക്ക് എന്തുകൊണ്ട് കഴിയില്ലെന്ന് എനിക്കറിയില്ല“, NSW പോലീസ് മന്ത്രി ഡേവിഡ് എലിയറ്റ് പറഞ്ഞു. വെസ്റ്റേൺ സിഡ്‌നി ലോക്കൽ ഹെൽത്ത് ഡിസ്ട്രിക്റ്റിലാണ് ബ്ലാക്ക്‌ടൗൺ, ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 830 പുതിയ കോവിഡ് -19 കേസുകളിൽ 317 എണ്ണം ബ്ലാക്ക്‌ടൗണിൽ നിന്നുള്ളതാണ്.