TOP NEWS| ബിൻ ലാദനെ വധിച്ച കമാന്‍ഡോ സംഘവും കാബൂളിലെത്തി, സ്പെഷൽ ദൗത്യത്തിന് ഹെലികോപ്റ്ററുകളും

0

 

ബിൻ ലാദനെ വധിച്ച കമാന്‍ഡോ സംഘവും കാബൂളിലെത്തി, സ്പെഷൽ ദൗത്യത്തിന് ഹെലികോപ്റ്ററുകളും

ദില്ലി: അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യത്തെ സഹായിക്കാന്‍ അമേരിക്കയുടെ 160ആം സ്‌പെഷല്‍ ഓപറേഷന്‍സ് എയര്‍ബോണ്‍ റെജിമെന്റ് (SOAR) കാബൂളിലെത്തി. നൈറ്റ് സ്റ്റാള്‍ക്കേഴ്‌സ് എന്ന പേരില്‍ ഒസാമ ബിന്‍ ലാദനെ വധിച്ച അമേരിക്കന്‍ കമാന്‍ഡോ സംഘമാണിത്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കുന്നതിന് ബൈഡന്‍ ഭരണകൂടം കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ നീക്കം.

കാബൂള്‍ താലിബാന്‍ കീഴടങ്ങിയ ഓഗസ്റ്റ് 15ന് ശേഷമാണ് 160ആം SOAR വിഭാഗം അഫ്ഗാനിസ്ഥാനിലെ സാന്നിധ്യം വര്‍ധിപ്പിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എട്ട് AH/MH ലിറ്റില്‍ ബേഡ് ഹെലിക്കോപ്റ്ററുകളാണ് അധികമായി കാബൂളിലേക്ക് പറന്നെത്തിയത്. വലുപ്പം കുറവായതുകൊണ്ടുതന്നെ ഏതു പ്രദേശത്തേക്കും അതിവേഗത്തില്‍ പറന്നെത്താന്‍ ശേഷിയുള്ളതാണ് ഇത്തരം ഹെലിക്കോപ്റ്ററുകള്‍. മെഷീന്‍ ഗണ്ണുകളും മിസൈലുകളും അടക്കമുള്ള ആയുധങ്ങളും ഇവയിലുണ്ട്. ഏതെങ്കിലും രക്ഷാ ദൗത്യത്തിന് ആവശ്യം വരികയാണെങ്കില്‍ വളരെ പെട്ടെന്ന് ഇവയെ ഉപയോഗിക്കാന്‍ സാധിക്കും. വലുപ്പം കൂടിയ എംഎച്ച് 60 ബ്ലാക്ക് ഹോക്ക്‌സ് എംഎച്ച് 47 ചിനൂക്ക്‌സ് ഹെലിക്കോപ്റ്ററുകളും നൈറ്റ് സ്റ്റാള്‍ക്കേഴ്‌സിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്കെത്തിയിട്ടുണ്ട്.

You might also like