TOP NEWS| കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ മാറ്റമില്ല ; സമ്പൂർണ നിയന്ത്രണം തൃക്കലങ്ങോട് പഞ്ചായത്തിൽ മാത്രം

0

 

കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടില്‍ കൂടുതലുള്ള പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡുകളിലും പ്രത്യേകമായി കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ്. പുതിയ നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച മുതല്‍ ഒരാഴ്ച നിലനില്‍ക്കും.

You might also like