കാബൂളിലെ ഭീകരാക്രമണം; അക്രമികള്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ബൈഡന്‍
അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിനു പുറത്തുണ്ടായ ഇരട്ടസ്ഫോടനത്തില്‍ കടുത്ത പ്രതികരണമവുമായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടുമെന്നും അഫ്ഗാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങള്‍ ക്ഷമിക്കില്ല. ഞങ്ങള്‍ മറക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടുകയും കനത്ത വില നല്‍കേണ്ടി വരുകയും ചെയ്യും- ബൈഡന്‍ പറഞ്ഞു.