TOP NEWS| കിട്ടുന്ന ഓരോ 100 രൂപയിൽ നിന്നും സർക്കാരിന് പോകുന്നത് 35 രൂപ: കണക്ക് പറഞ്ഞ് എയർടെൽ മേധാവി

0

 

ദില്ലി: ടെലികോം രംഗത്ത് 21000 കോടി നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് മുന്നോട്ട് പോവുകയാണ് ഭാരതി എയർടെൽ. 5ജി സേവനം ലഭ്യമാക്കാനാണ് ലക്ഷ്യം. അതിന് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടന്ന് കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ട് കമ്പനിക്ക്. ഈ ഘട്ടത്തിലാണ് കേന്ദ്രം ചുമത്തുന്നത് അമിത നികുതിയാണെന്നും കൂടുതൽ നിക്ഷേപം ടെലികോം രംഗത്തേക്ക് വരണമെങ്കിൽ കേന്ദ്രസർക്കാർ നിലപാട് മയപ്പെടുത്തിയേ തീരൂവെന്നും എയർടെൽ ചെയർമാൻ സുനിൽ മിത്തൽ തുറന്നടിച്ചത്.

You might also like