TOP NEWS| ആയിരത്തോളം ക്രൈസ്തവരെ അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപെടുത്തിതായി ബൈഡൻ; 30 മില്യൺ ഡോളർ ഇതിനായി ചിലവഴിച്ചു

0

 

ആയിരത്തോളം ക്രൈസ്തവരെ അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപെടുത്തിതായി ബൈഡൻ; 30 മില്യൺ ഡോളർ ഇതിനായി ചിലവഴിച്ചു

വാഷിംഗ്ടൺ: അമേരിക്കൻ റേഡിയോഹോസ്റ്റിന്റെ സാമ്പത്തിക സഹായത്തോടു കൂടി അഫ്ഗാനിസ്ഥാനിൽ നിന്നും ആയിരത്തോളം ക്രൈസ്തവരെ നാട്ടിലെത്തിച്ചതായി പ്രസിഡന്റ്ജോ ബഡൻ പറഞ്ഞു. യു.എസ്. റേഡിയോ ഹോസ്റ്റ് ഗ്ളെൻ ബൈക്ക്, ബൈക്കിന്റെ സംഘടനയായ നസറീൻ ഫണ്ട് വഴി സ്വരൂപിച്ച 30 മില്യൺ ഡോളർ ഇതിനായി ചിലവഴിച്ചു.

കാബൂളിൽനിന്നും പ്രത്യേ വിമാനം ക്രമീകരിച്ചാണ് ക്രൈസ്തവർക്ക് വഴി ഒരുക്കിയത്. ഒരു വിമാനത്തിൽ ഏകദേശം 340 പേരുണ്ടായിരുന്നു. വളരെ ശ്രമകരമായ ദൌത്യമാണ് തീവ്രവാദികളുടെ താവളത്തിൽനിന്നും വിശ്വാസികളെ നാട്ടിലെത്തിക്കുക എന്നത്. ആഗസ്റ്റ് 31-നകം യു.എസ്. സൈന്യത്തെ പിൻവലിക്കണമെന്ന് താലിബാൻ അന്ത്യശാസനം നൽകിയിട്ടുണ്ട്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ആഗ്രഹംകൂടി കണക്കിലെടുത്താണ് ആളുകളെ രക്ഷിക്കുന്നതെന്നും ബൈക്ക് പറഞ്ഞു.

You might also like