ന്യൂയോര്‍ക് നഗരത്തില്‍ മിന്നല്‍ പ്രളയം; ഏഴ് മരണം

0

ന്യൂയോക്: ന്യൂയോര്‍ക് നഗരത്തിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഏഴ് മരണം. ഇഡ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ നഗരത്തിന്‍്റെ പല ഭാഗങ്ങളും വെള്ളത്തിലായി. മഴയും കാറ്റും വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി വിമാനങ്ങള്‍ റദ്ദാക്കി. നഗരം വെള്ളത്തിലായതോടെ ഗവര്‍ണര്‍ കാതി ഹോചുല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

തെക്കന്‍ സംസ്ഥാനമായ ലൂയിസിയാനയില്‍ ഇഡ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചിരുന്നു. ബ്രൂക് ലിനിലും ക്വീന്‍സിലുമാണ് ഇഡ കനത്ത നാശം വിതച്ചത്. അതേസമയം ഏഴ് മരണങ്ങള്‍ എങ്ങനെ സംഭവിച്ചുവെന്ന് പൊലിസ് വ്യക്തമാക്കിയിട്ടില്ല.

You might also like