TOP NEWS| കോവിഡ് എങ്ങും പോയിട്ടില്ല.. ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല, വാക്സിനെടുത്തവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്രം

0

 

കോവിഡ് എങ്ങും പോയിട്ടില്ല.. ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല, വാക്സിനെടുത്തവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്രം

ദില്ലി: ആഘോഷങ്ങളിൽ ആൾക്കൂട്ടം പാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിൻ സ്വീകരിച്ചവരും മാസ്ക് ധരിക്കണം. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ആളുകൾ വലിയ തോതിൽ ഒത്തുകൂടാതെ ദീപാവലി, ഗണേഷ് ചതുർഥി പോലുള്ള ആഘോഷങ്ങൾ വീട്ടിൽ ആഘോഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും നിയന്ത്രിതമായി ആഘോഷിക്കണമെന്നാണ് കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടത്.

You might also like