കോവിഡ്: സൗദിയില്‍ ആശ്വാസക്കണക്കുകള്‍ തുടരുന്നു; ഇന്ന് 177 പുതിയ രോഗികള്‍ മാത്രം
ജിദ്ദ: സൗദിയില്‍ കോവിഡ് ആശ്വാസക്കണക്കുകള്‍ തുടരുന്നു. ഇന്ന് 177 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം ബാധിച്ചത്. 279 പേര്‍ രോഗമുക്തിയും നേടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,44,811 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,33,430 ഉം ആയി.
എട്ട് പേര്‍ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,560 ആയി. നിലവില്‍ 2,821 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇവരില്‍ 824 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക് 97.91 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്.