തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 32 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നു

0

സംസ്ഥാനത്തെ 12 ജില്ലകളിലെ 32 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് ബന്ധപ്പെട്ട ഇലക്‌ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ നിര്‍ദ്ദേശം നല്‍കി. കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ ആറിന് പ്രസിദ്ധീകരിക്കും.

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂര്‍, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്‍മണ്ട വാര്‍ഡുകളിലും തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട് വാര്‍ഡ്, തൃശൂര്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്, പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം എന്നീ വാര്‍ഡുകളിലും വോട്ടര്‍ പട്ടിക പുതുക്കും.

You might also like