TOP NEWS| കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന്​ ഖത്തർ

0

 

കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന്​ ഖത്തർ വിദേശകാര്യ മന്ത്രി. ഭാവി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാത്രമേ താലിബാനെ അംഗീകരിക്കുകയുള്ളൂവെന്നും എന്നാല്‍ ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധരാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ദോഹയില്‍ പറഞ്ഞു. ഖത്തർ സന്ദർശിക്കുന്ന ബ്രിട്ടീഷ്​ വിദേശകാര്യ സെക്രട്ടറി ഡൊമനിക്​​ റാബിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനിയുടെ പ്രതികരണം.

You might also like