TOP NEWS| അമേരിക്കയില്‍ ആഞ്ഞുവീശി ഐഡ; മരണം 46 ആയി, പലരും മരിച്ചത് മിന്നല്‍ പ്രളയത്തില്‍ വാഹനങ്ങളില്‍ കുടുങ്ങി

0

 

അമേരിക്കയില്‍ ആഞ്ഞുവീശി ഐഡ; മരണം 46 ആയി, പലരും മരിച്ചത് മിന്നല്‍ പ്രളയത്തില്‍ വാഹനങ്ങളില്‍ കുടുങ്ങി

ന്യൂയോർക്ക്: അമേരിക്കയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റില്‍ മരണം 40 കടന്നു. ന്യൂയോർക്ക്, ന്യൂജഴ്സി എന്നിവിടങ്ങളില്‍ കനത്ത നാശ നഷ്ടമാണുണ്ടായത്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. ന്യൂയോർക്കിലും ന്യൂജഴ്സിലും കനത്ത മഴ തുടരുകയാണ്.

ശക്തമായ കാറ്റില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വെള്ളപ്പൊക്കവും രൂക്ഷമാണ്. മിക്കയിടങ്ങളിലും ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. മുട്ടൊപ്പം വെള്ളത്തിലാണ് ന്യൂയോര്‍ക്കിലെ റോഡുകള്‍. കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ ഒഴുകി നടക്കുന്ന കാറുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനത്താവളത്തിലടക്കം വെള്ളം കയറി. ബുധനാഴ്ചയാണ് ന്യൂജഴ്സിയിലും ന്യൂയോര്‍ക്കിലും കനത്ത മഴ തുടങ്ങിയത്

You might also like