സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്താന്‍ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 വയസാക്കി ഉയര്‍ത്തണമെന്ന് ശുപാര്‍ശ. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും നിര്‍ദേശിച്ച് 11-ാം ശമ്ബള പരിഷ്കരണ കമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറി. ഒബിസി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മാറ്റി സംവരണത്തിന്റെ 20 ശതമാനം പ്രസ്തുത വിഭാഗത്തില്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.